കോഴിക്കോട്: ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ടൂറിസ്റ്റ്ബസ് പിടികൂടി മോട്ടോര്‍ വാഹന വകുപ്പു അധികൃധർ. കോഴിക്കോട്ടുനിന്ന് ആലപ്പുഴയിലേക്കു വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ബസാണു പിടികൂടിയത്. 7,500 രൂപ പിഴ ഈടാക്കി. ശനിയാഴ്ച രാവിലെ 10.30-ന് ആലപ്പുഴ ബീച്ചിലായിരുന്നു സംഭവം.
കോഴിക്കോട് പ്രേരാമ്പയില്നിന്ന് ആലപ്പുഴയിലെ വിവിധസ്ഥലങ്ങളില്‍ വിനോദസഞ്ചാരത്തിന് എത്തിയ ‘മാംഗോ ഹോളിഡേസ്’ എന്ന ബസാണു പിടിച്ചെടുത്തത്.
പരിശോധനയില്‍ വാഹനത്തിന്റെ ഫിറ്റ്നസ് കാലാവധി തീര്‍ന്നതാണെന്നു കണ്ടെത്തി. ഫിറ്റ്നസ് ഇല്ലാത്ത ബസ് കസ്റ്റഡിയിലെടുത്ത് ബസിലുണ്ടായിരുന്ന 44 പേര്‍ക്കായി മറ്റൊരു വാഹനം ഏര്‍പ്പാടാക്കി. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്.ടി.ഒ. സജി പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക