1990 കളിൽ മിനിസ്ക്രീനിൽ ഹിറ്റായ പരമ്പര ആയിരുന്നു “ശക്തിമാൻ”. ഒരു വർഷം മുൻപാണ് “ശക്തിമാൻ” ബിസ്ക്രീനിലേക്ക് വരുന്നു എന്ന വാർത്ത പുറത്തുവന്നത്. ഒരു വർഷത്തിനിപ്പുറം ചിത്രത്തെകുറിച്ചുള്ള പുതിയ അപ്ഡേറ്റ്മായി എത്തിയിരിക്കുകയാണ് മുകേഷ് ഖന്ന.
ട്രിലോജിയായി എത്തുന്ന “ശക്തിമാൻ” വൻ ബജറ്റിൽ ഒരുങ്ങും എന്നാണ് മുകേഷ്ഖന്ന പറയുന്നത്. സോണി പിക്ചേഴ്സ് നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ, മറ്റ് അഭിനേതാക്കൾ, അണിയറ പ്രവർത്തകർ എന്നിവരെ സംബന്ധിക്കുന്ന വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. അന്താരാഷ്ട്ര നിലവാരമുള്ള ചിത്രമായിരിക്കും ശക്തിമാൻ എന്നും കോവിഡ് മൂലമാണ് ചിത്രം വൈകിയത് എന്നും മുകേഷ് ഖന്ന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക