തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ ക്യാമറകളിൽ പതിയുന്ന നിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴയീടാക്കും. 692 ക്യാമറകൾ നിരീക്ഷണത്തിന് സജ്ജമാണെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു.
അതേസമയം, എ ഐ ക്യാമറ ഇടപാടിൽ അഴിമതി ആരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും
ഏറെ വിവാദങ്ങൾക്ക് നടുവിലാണ് എ ഐ ക്യാമറകൾ പിഴ ഈടാക്കാനായി മിഴി തുറക്കുന്നത്. രാവിലെ എട്ടുമണിമുതൽ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക