ന്യൂഡല്‍ഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ വിദഗ്ധ സമിതി അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രിംകോടതിയിൽ ഇന്ന് പരാമർശിക്കും . സുപ്രിംകോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ സാങ്കേതിക വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയുള്ള അന്വേഷണമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.
തീവണ്ടികളുടെ കൂട്ടിയിടി തടയാനുള്ള ‘കവച്’ ഉപയോഗിക്കുന്നു എന്ന് ഉറപ്പിക്കാതെ ഓരോ ട്രെയിനും സർവീസ് നടത്താൻ അനുവദിക്കരുത് എന്ന് ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. റെയിൽവേ നിലവിൽ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണവും സേഫ്റ്റി കമ്മീഷണറുടെ അന്വേഷണവും അപര്യാപ്തമായത് കൊണ്ടാണ് വിശദമായ അന്വേഷണം ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക