കഠിനമായ ശുദ്ധജലക്ഷാമം നേരിടുന്ന സ്ഥലമാണ് കുട്ടനാട്. കുട്ടനാടിന് കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ.
മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ഇവൈജിഡിഎസുമായി സഹകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓട്ടോമാറ്റിക് കുടിവെള്ള പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു മാസം ഒൻപതുലക്ഷം ലിറ്റർ കുടിവെള്ളം നൽകാൻ ശേഷിയുള്ള പ്ലാന്റാണ് ഇത്. ഇതോടെ എടത്വ പഞ്ചായത്തിലെ ഒന്നാം വാർഡിലെ 300 കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിനാണ് പരിഹാരമാകുന്നത്.
പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റിൽ നിന്നും ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്ന ഇലക്ട്രോണിക് കാർഡ് ഉപയോഗിച്ച് ആവശ്യമായ ശുദ്ധജലം പ്ലാന്റിൽ നിന്നും സൗജന്യമായി എടുക്കാവുന്നതാണ്. വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ മേജർ രവി പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക