കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ മൂന്നുമാസത്തിനുള്ളിൽ തന്നെ അനുകൂല തീരുമാനമുണ്ടാകുമെന്ന് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പഞ്ചസാര ഇങ്ങനെ ഉപയോഗിച്ചാൽ മുഖം തിളങ്ങും, കിടിലന്‍ ടിപസ് ഇതാ
തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്റർ സംസ്ഥാന ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടാക്കി ഉയർത്തുക, കുടുംബക്ഷേമ പദ്ധതിയിൽ താൽക്കാലികമായി നിയമിച്ച നഴ്സുമാരുടെ വേതനത്തിലെ കേന്ദ്ര വിഹിതം നൽകുക, മുൻഗണനാ വിഭാഗക്കാരുടെ പുതിയ പട്ടിക പ്രകാരം ആയുഷ്മാൻ ഭാരത് പദ്ധതിക്ക് ഗുണഭോക്താക്കളെ നിശ്ചയിക്കുക, വയനാട് മെഡിക്കൽ കോളേജിൽ അപൂർവ്വ രോഗങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രം ആരംഭിക്കാൻ അനുമതി നൽകുക, പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക