പത്തനംതിട്ട: ഭക്തർക്ക് കാണിക്കയർപ്പിക്കാൻ ശബരിമലയിൽ ഇ-കാണിക്ക സൗകര്യം ഒരുക്കി. ഇനിമുതൽ www.sabarimalaonline.org എന്ന വൈബ്സൈറ്റിലൂടെ ലോകത്ത് എവിടെയിരുന്നും കാണിക്കയർപ്പിക്കാം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ ഇ-കാണിക്ക സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടാറ്റാ കണ്‍സണ്‍ട്ടന്‍സി സര്‍വ്വീസസിന്റെ സീനിയര്‍ ജനറല്‍ മാനേജരിൽ നിന്ന് കാണിക്ക സ്വീകരിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക