മൂന്നാർ: മൂന്നാറിൽ കാട്ടാന പടയപ്പയുടെ ആക്രമണം. പലചരക്ക് കടയ്ക്ക് നേരെയാണ് ഒറ്റയാൻ ആക്രമണം നടത്തിയത്. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതിൽ തകർത്തു. ഇതുവരെ 19 തവണ കാട്ടാനകൾ തന്റെ കട അക്രമിച്ചിട്ടുണ്ടെന്ന് കടയുടമ പുണ്യവേൽ പറഞ്ഞു.
അതേസമയം, മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശവാസികൾ വിവരം അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക