സമകാലിക വിഷയങ്ങളിൽ കൃത്യമായ നിലപാട് എല്ലായ്പ്പോഴും വ്യക്തമാക്കുന്ന നടനാണ് ഹരീഷ് പേരടി. രാഷ്ട്രീയ മേഖലയിലേതായാലും സാംസ്കാരിക മേഖലയിലേതായാലും യാതൊരു മടിയും കൂടാതെ തന്റെ അഭിപ്രായം അദ്ദേഹം വ്യക്തമാക്കാറുണ്ട്.
മമ്മൂട്ടിയും മോഹന്‍ലാലും ഭാര്യമാർക്കൊപ്പം ഒരു ഫ്രെയിമിൽ
ഇപ്പോഴിതാ ആർഷോ വിഷയത്തിൽ തന്റെ നിലപാട് പറയുകയാണ് ഹരീഷ് പേരടി.
”പഠിക്കുന്ന കാലത്ത് ക്ലാസ്സിൽ കയറാതെ പരീക്ഷയിൽ ജയിക്കുന്ന രാഷ്ട്രീയ നേതാക്കൻമാരോടെക്കെ എനിക്ക് അന്ന് അവരുടെ ബുദ്ധിയെ കുറിച്ച് ബഹുമാനവും അസൂയയും തോന്നിയിരുന്നു…കാലം മാറി സാങ്കേതിക വിദ്യ വളർന്നപ്പോഴാണ് മനസ്സിലായത്..അതൊക്കെ ശുദ്ധ തട്ടിപ്പായിരുന്നു എന്നും,ക്ലാസ്സിൽ കയറാതെ പഠിക്കാതെ തോറ്റു പോയ ഞങ്ങളായിരുന്നു ശരിക്കുമുള്ള വിജയികൾ എന്ന് …കാലമേ നന്ദി” ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക