ന്യൂഡൽഹി: ബ്രിജ് ഭൂഷനെതിരായ അന്വേഷണം ജൂൺ 15നകം പൂർത്തിയാക്കുമെന്ന് ഗുസ്തിതാരങ്ങൾക്ക് കേന്ദ്രമന്ത്രി ഉറപ്പുനൽകി. കായിക മന്ത്രി അനുരാഗ് താക്കൂറാണ് ഡൽഹി പൊലീസ് ജൂൺ 15നകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്നാണ് ഗുസ്തിതാരങ്ങളെ അറിയിച്ചത്. അതേസമയം, ബ്രിജ് ഭൂഷന്റെ അറസ്റ്റിനെ കുറിച്ച് മന്ത്രി മൗനം പാലിച്ചുവെന്നാണ് സൂചന.
പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും ജൂൺ 15 നുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്നും സാക്ഷി മാലിക് പ്രതികരിച്ചു. വിഷയം കർഷക നേതാക്കളുമായിട്ട് ചർച്ച ചെയ്യുമെന്നും സാക്ഷി മാലിക് കൂട്ടിച്ചേർത്തു.
മെയ് 28ന് പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗുസ്തിതാരങ്ങൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ചർച്ചയിൽ പങ്കെടുത്ത താരങ്ങൾ അവകാശപ്പെട്ടു. ജൂൺ 30നകം ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നും താരങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക