ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം വാമനൻ ഒടിടി റിലീസിനെത്തുന്നു. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ഒരേ ദിവസം ആറ് ദുർമരണങ്ങൾ നടന്ന ഒരു വീടിനെയും അതിനടുത്ത് താമസിക്കുന്ന ഒരു കുടുംബത്തിന്റെ ജീവിതത്തെയും ചുറ്റിപറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻറെ പ്രമേയം.
നവാഗതനായ എ.ബി. ബിനിലാണ് ചിത്രം സംവിധാനം ചെയ്തത്. ഹൊറര്‍ സൈക്കോ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വാമനൻ.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. അരുണ്‍ ശിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക