വയറുവീർത്തുവരുന്നതും വിശപ്പില്ലായ്മയും ഒരുമിച്ച് അനുഭവപ്പെട്ടാല്‍ അത് ചില ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ രോഗങ്ങളുടെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍. ഭക്ഷണത്തിലെ അണുബാധ, വിട്ടുമാറാത്ത മലബന്ധം, ലാക്ടോസ് ഇന്‍ടോളറന്‍സ്, ഗ്യാസ്ട്രിറ്റിസ്, പെപ്റ്റിക് അള്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളാകാം ഗ്യാസും വിശപ്പില്ലായ്മയുമെന്ന് ദ്വാരക മണിപ്പാല്‍ ആശുപത്രിയിലെ ഗ്യാസ്ട്രോഎന്‍ട്രോളജി കണ്‍സൽറ്റന്റ് ഡോ. ലോവ്കേഷ് ആന്ദ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
വയര്‍ വേദന, വയറില്‍ എരിപൊരി സഞ്ചാരം, ഓക്കാനം, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങളും ഇവയ്ക്കൊപ്പം ശ്രദ്ധയില്‍പ്പെടാം.
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ക്രോണ്‍സ് ഡിസീസ്, അള്‍സറേറ്റീവ് കോളൈറ്റിസ്, സീലിയാക് ഡിസീസ്, ഹുക്ക് വേം അണുബാധകള്‍, ഗിയാര്‍ഡിയാസിസ്, ഗ്യാസ്ട്രോഈസോഫാഗല്‍ റിഫ്ലക്സ് രോഗം എന്നിവ മൂലം ഈ ലക്ഷണങ്ങള്‍ വരാം. മരുന്ന് കഴിച്ചിട്ടും രണ്ട് ആഴ്ചയിലധികം നീണ്ടു നില്ക്കുന്ന വയര്‍ കമ്പനവും വിശപ്പില്ലായ്മയും ഭാരനഷ്ടവും വിളറിയ ചര്‍മവും ചര്‍മത്തിന് മഞ്ഞ നിറവുമെല്ലാം അണ്ഡാശയത്തിനും കോളനും വയറിനും പാന്‍ക്രിയാസിനും വരുന്ന അര്‍ബുദത്തിന്റെ കൂടി ലക്ഷണമാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക