ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ നിങ്ങൾക്ക് അതിനോടൊപ്പം കറി എന്തുണ്ടാക്കും എന്ന് കൺഫ്യൂഷൻ ആണോ. എളുപ്പം തയ്യാറാക്കാവുന്ന ഒരു ചമ്മന്തിയുടെ റെസിപ്പി നോക്കിയാലോ. സിമ്പിൾ ആയി തയ്യാറാക്കാവുന്ന ഒരു ചമ്മന്തിയാണിത്.
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കിയതിനു ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഒരു സവാള അരിഞ്ഞത് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി/ ഉണക്ക മുളക് ചേർത്ത് കൊടുക്കാം. പിന്നീട് ഇതിലേക്ക് അരിഞ്ഞുവെച്ച തക്കാളിയും കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുക്കുക. ഇത് നല്ലതുപോലെ വഴറ്റിയെടുത്തതിനുശേഷം ചൂടാറാനായി മാറ്റിവയ്ക്കുക.
ചൂടാറിയശേഷം ഇത് അമ്മിക്കല്ലിലോ മിക്സിയിലോ പാകത്തിന് ഉപ്പു കൂടി ചേർത്ത് അരച്ചെടുക്കുക. ചമ്മന്തി പരുവത്തിൽ അരച്ചെടുക്കാൻ ശ്രദ്ധിക്കണം. ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഒരു വറ്റൽ മുളകും രണ്ട് കറിവേപ്പിലയും ഇട്ട് താളിക്കാവുന്നതാണ്. ഗോതമ്പ് ദോശയോടൊപ്പം ഇതിലും നല്ല കോമ്പിനേഷൻ വേറെ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക