പ്രഭാസ് നായകനായി വാൻ ബഡ്ജറ്റിൽ എത്തുന്ന ചിത്രമാണ് ആദിപുരുഷ്. പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ആദിപുരുഷ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെ ഉണ്ടായൊരു സംഭവമാണ് വിവാദമായികൊണ്ടിരിക്കുന്നത്.
തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി സ്റ്റേഡിയം താരകരാമ പവലിയനില്‍ വച്ചായിരുന്നു പ്രീ റിലീസ് നടന്നത്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വച്ച് സംവിധായകന് ഓം റൗട്ട് നടി കൃതി സനോണിനെ ചുംബിച്ചിരുന്നു. ചടങ്ങിന് ശേഷം യാത്ര പറയുമ്പോഴാണ് ഓം റൗട്ട് കൃതിയെ ആലിംഗനം ചെയ്ത് ചുംബിച്ചത്. ഇത് ഒരു വിഭാഗം ആളുകൾക്ക് ഇഷ്ടപെട്ടിട്ടില്ല.
സംഭവത്തിൽ ബിജെപി നേതാവ് രമേഷ് നായിഡു നഗോത്തു രംഗത്തെത്തി. പരിപാവനമായ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് മുന്നില്‍, പൊതുസദസിൽ ഇങ്ങനെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് നായിഡു ട്വീറ്റ് ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതോടെ നായിഡു ട്വീറ്റ് നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക