മുംബൈ: ബജറ്റ് വിമാനമായ ഗോ ഫസ്റ്റ് ജൂൺ 12 വരെയുള്ള വിമാന സർവീസുകൾ റദ്ദാക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് വിമാനങ്ങൾ റദ്ദാക്കിത്. യാത്രക്കാർ നേരിട്ട അസൗകര്യത്തിൽ എയർലൈൻ ക്ഷമയും ചോദിച്ചിട്ടുണ്ട്.
നിലവിൽ ഗോ ഫസ്റ്റ് ടിക്കറ്റ് വിതരണം നിർത്തിവച്ചിരിക്കുകയാണ്. ജൂൺ 7 വരെയുള്ള വിമാന സർവീസുകൾ മുഴുവനും നിർത്തിവയ്ക്കുമെന്ന് നേരത്തെ ഗോ ഫസ്റ്റ് മേധാവി കൗശിക് ഖോന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റദ്ദാക്കൽ നടപടി വീണ്ടും ദീർഘിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക