ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ തലയ്ക്ക് വെടിയേറ്റ എട്ടുവയസ്സുകാരനുമായി പോയ ആംബുലന്‍സിന് നേരെ തീയിട്ട് അക്രമികള്‍. എട്ടു വയസ്സുകാരനും അമ്മയും ഉൾപ്പടെ 3 പേര് വെന്തുമരിച്ചു.
ഇംഫാല്‍ വെസ്റ്റിലെ ഇറോയിസെംബ മേഖലയിലാണ് സംഭവം നടന്നത്. അക്രമികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുട്ടിയുടെ തലയ്ക്ക് വെടിയേറ്റു. തുടര്‍ന്ന് കുട്ടിയുമായി ആംബുലന്‍സില്‍ പുറപ്പെട്ട സംഘത്തെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി അഗ്നിക്കിരയാക്കുകയായിരുന്നു.
ആംബുലന്‍സിന് സുരക്ഷയൊരുക്കാന്‍ എത്തിയ പൊലീസിന് അക്രമികളെ തടയാന്‍ സാധിച്ചില്ല. മെയ് 27ന് വീണ്ടും കലാപം ആരംഭിച്ചതിന് ശേഷം ഈ മേഖലയില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക