കെഎസ്ആർടിസി ജീവനക്കാരുടെ മെയിലെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. എന്നാൽ എട്ടിന് നടത്തിയ പണിമുടക്കിൽ പങ്കെടുത്തവരുടെ ഒരു ദിവസത്തെ ശമ്പളം നൽകിയില്ല.
മാനേജ്മെന്റ് മൂന്ന് ദിവസത്തെ ശമ്പളം പിടിക്കാനാണ് തീരുമാനിച്ചതെങ്കിലും സംഘടനാ പ്രതിനിധികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഒരു ദിവസത്തെ ശമ്പളം മാത്രം പിടിച്ചാൽ മതിയെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു.
സംസ്ഥാനത്തെ അതിവേഗ കോടതികളുടെ കാലാവധി 2026 മാർച്ച് വരെ നീട്ടുന്നു
മുഖ്യമന്ത്രിയെ കണ്ടു സിഐടിയു നേതാക്കൾ ശമ്പളം ഗഡുക്കളാക്കി നൽകുന്നതിനെതിരെ പരിഹാരം കാണണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും ഉടൻ പരിഹരിക്കാം എന്നല്ലാതെ ഉറപ്പൊന്നും നൽകിയില്ലെന്നാണ് വിവരം. എന്നാൽ സിഐടിയുവിന്റെ നീക്കം ഡിസംബറിൽ നടക്കാൻ പോകുന്ന ഹിത പരിശോധന മുന്നിൽകണ്ടാണെന്നും ഇതിനു മുന്നോടിയായി മൂന്നുമാസം ശമ്പളം ഒറ്റതവണയായി നൽകുകയും പിന്നീട് ഗഡുക്കളായി മാറ്റുന്നതിനുമാണ് നീക്കം എന്നും മറ്റ് സംഘടനകളും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക