കമിതാക്കൾ കാറിനുള്ളിലിരുന്ന് ചുംബിച്ചതിന് ശിക്ഷ ചാട്ടവാറടി . ഇന്തോനേഷ്യയിൽ സുമാത്ര ദ്വീപിലെ
ബുസ്റ്റനൽ സലാറ്റിൻ കോംപ്ലക്സിലാണ് സംഭവം. 24 വയസുള്ള യുവാവിനും 23 വയസുള്ള യുവതിയ്ക്കുമാണ് ശിക്ഷ ലഭിച്ചത്.
21 ചാട്ടവാറടിയാണ് ഇരുവർക്കും നൽകിയത് .ഇവർ കാറിലിരുന്ന് ചുംബിച്ചത് യാത്രക്കാർ കണ്ടതോടെയാണ് ഇവർക്ക് ശിക്ഷ ലഭിച്ചത് . ഉലെ ലീ ഹാർബർ ഏരിയയിൽ കാർ പരിശോധനയ്ക്കായി എത്തിയ പോലീസുകാർ ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
അടി കിട്ടുന്നതിനിടയിൽ വേദനയേറ്റ് യുവതി നിലവിളിയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.’സിനായത്ത് നിയമം’ ഇരുവരും ലംഘിച്ചതായി ബന്ദ ആച്ചേ പ്രോസിക്യൂട്ടർ ഓഫീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക