കണ്ണൂര്‍: തൊപ്പി എന്ന് അറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദ് സിനിമ രംഗത്തേക്ക്. പുതിയ സിനിമയുടെ ഭാഗമാകുന്ന കാര്യം ലൈവ് ഗെയിം സ്ട്രീമിങ് പ്ലാറ്റ്ഫോമായ ‘ലോക്കോ’യിലൂടെയാണ് ‘തൊപ്പി’ അറിയിച്ചത്. കണ്ണൂര്‍ സ്വദേശിയായ തൊപ്പി യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ്. ഇയാളുടെ റീലുകള്‍ വൈറലാണ്.
6.35 ലക്ഷം സബ്സ്ക്രൈബർമാരുള്ള mrz thoppi എന്ന യൂട്യൂബ് ചാനല്‍ തൊപ്പിക്ക് ഉണ്ട്. ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെയാണ് ശ്രദ്ധ നേടി തൊപ്പി നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ ചിത്രത്തിലൂടെയാണ് സിനിമ അരങ്ങേറ്റം കുറിക്കുന്നത് എന്നാണ് തന്റെ ലൈവിലൂടെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക