ഓഷ്യൻ കാസ്റ്റിൽ മീഡിയയുടെ ബാനറിൽ പി.എൻ സുരേഷ് നിർമ്മിച്ച് ജീ ചിറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജീന്തോൾ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. തീർത്തും കുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് ജീന്തോൾ. ആന്റണി ജോ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് അജീഷ് അശോകനാണ്.
വിനായക് ശശികുമാർ, ധന്യ സുരേഷ് എന്നിവരുടെ വരികൾക്ക് ഗായത്രി സുരേഷ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ടി.എൻ സുരേഷ്, ചീഫ് അസോസിയേറ്റ്: കെ.ജെ വിനയൻ, സൗണ്ട് ഡിസൈൻ: ജെഷ്വിൻ ഫെലിക്സ്, ഫോളി ആർട്ടിസ്റ്റ്: ആരോമ (ചെന്നൈ) മിക്സിംഗ് & മാസ്റ്ററിംഗ്: കിരൺ ലാൽ, എൻ.എച്ച്.ക്യു സ്റ്റുഡിയോ, വി.എഫ്.എക്സ്: ഇന്ദ്രജിത്ത് ഉണ്ണി, (ഐ.വി.എഫ്.എക്സ്) കളറിസ്റ്റ്: സെൽവിൻ വർഗീസ് (മാഗസിൻ മീഡിയ എന്റർടെയ്ൻമെന്റ്), മിക്സിംഗ് എഞ്ചിനീർ: ജിജു ടി ബ്രൂസ്, വസ്ത്രാലങ്കാരം: ബേക്കി മേരി വർഗീസ്, മേയ്ക്കപ്പ്: രജനി വെങ്കിടേഷ്, ബിജി കസാ ഫ്ളോറ, പി.ആർ.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക