ഏറെ നാളുകൾക്ക് ശേഷം എം. ജി. ശ്രീകുമാറും സുജാതയും ഒരുമിച്ച് പാടിയ പ്രണയഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. സൈജു കുറുപ്പ് നായകനായെത്തുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന സിനിമയിലെ ‘മുത്തുക്കുട മാനം പന്തലൊരുക്കിയില്ലേ…’ എന്നു തുടങ്ങുന്ന ഗാനമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ എല്ലാരും ഏറ്റെടുത്തിരിക്കുകയാണ്.
ബി.കെ. ഹരിനാരായണൻ എഴുതിയിരിക്കുന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രദ്ധേയ സംഗീത സംവിധായകൻ ഔസേപ്പച്ചനാണ്. ‘പൂക്കാലം’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’, നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്നു.
ശ്രിന്ദ, സോളമന്റെ തേനീച്ചകൾ ഫെയിം ദർശന എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് ചിത്രത്തിൽ സൈജു കുറുപ്പ് അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക