ഭോപ്പാല്‍: മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കോൺഗ്രസ് അടുത്ത ആഴ്ച ആരംഭിക്കും. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് പ്രചാരണത്തിന് നേതൃത്വം നൽകുക. ജബൽപൂരിലാണ് പ്രിയങ്ക ആദ്യം പ്രസംഗിക്കുന്നത്.
കർണാടക മാതൃകയിൽ സ്ഥാനാർഥികളെ മുൻകൂട്ടി പ്രഖ്യാപിച്ച് ചിട്ടയായ പ്രവർത്തനമാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. രാഹുൽ ഗാന്ധി അമേരിക്കൻ സന്ദർശനത്തിലായതിനാല്‍ പന്ത്രണ്ടാം തിയ്യതിയിലെ പ്രചാരണ തുടക്കത്തിന് പ്രിയങ്ക ഗാന്ധിയെയാണ് നിയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക