ഐഫോൺ 14 ന്റെ വില ഇന്ത്യയിൽ 80,000 രൂപ മുതലാണ്. സ്റ്റോറേജ് വേരിയന്റിനെ ആശ്രയിച്ച് ഒരു ലക്ഷം രൂപ വരെ കൂടാം. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ഫ്ലിപ്കാർട്ടിൽ ഇത്രയും വിലയേറിയ ഐഫോൺ 14 വെറും 30000 രൂപയ്ക്ക് സ്വന്തമാക്കാം അതെങ്ങനെയെന്ന് നോക്കാം.
വിവിധ ഓഫറുകളോടെ ഈ സ്മാർട്ട്ഫോണിന് വൻ വിലക്കിഴിവാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫറുകളെല്ലാം പ്രയോജനപ്പെടുത്തി.. ഐഫോൺ 14 ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാം.ഇപ്പോൾ ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ നടക്കുകയാണ്. ഈ പ്രത്യേക ഓഫറുകളിൽ, Apple iPhone 14 (Apple iPhone 14) 128GB വേരിയന്റിന്റെ വില 67,999 രൂപയായി കമ്പനി കുറച്ചിട്ടുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉടമകൾക്ക് 4,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുണ്ട്. ഈ ഓഫറിലൂടെ ഫോണിന്റെ വില 63,999 രൂപയായി കുറയ്ക്കാം.ഐഫോൺ 14-ൽ 33,000 രൂപ വരെ ഒറ്റത്തവണ എക്സ്ചേഞ്ച് ഓഫർ ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. മികച്ച ബ്രാൻഡ് ഫോണുകൾ നല്ല പ്രവർത്തനാവസ്ഥയിൽ എക്സ്ചേഞ്ച് ചെയ്താൽ.. ഈ മുഴുവൻ എക്സ്ചേഞ്ച് മൂല്യവും നിങ്ങൾക്ക് സ്വന്തമാക്കാം. അതായത് ഫ്ലിപ്കാർട്ട് ഡിസ്കൗണ്ട്, ബാങ്ക് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫർ… എല്ലാം കൂടിച്ചേർന്നാൽ, iPhone 14, 128GB വേരിയന്റിന്റെ വില 30,999 രൂപയായി കുറയും. ഈ കിഴിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് ആപ്പ് പരിശോധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക