സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നുവെന്ന നടി കാജോളിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അറിയിക്കുകയും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും നടി ഒഴിവാക്കിയിരുന്നു.
എന്നാലിപ്പോൾ സോഷ്യൽമീഡിയയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് കാജോൾ. തന്റെ ഏറ്റവും പുതിയ വെബ് സീരീസായ ‘ ദി ഗുഡ് വൈഫി’ന്റെ ടീസർ പങ്കുവെച്ച് കൊണ്ടാണ് തിരികെ എത്തിയിരിക്കുന്നത്. ‘ഗുഡ് വൈഫി’ന്റെ പ്രമോഷന്റെ ഭാഗമായിട്ടുള്ള നടിയുടെ പ്രവർത്തി ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രമോഷന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യാമോ, ഇനി നിങ്ങളെ എങ്ങനെ വിശ്വസിക്കുമെന്നാണ് ആരാധകർ ചോദിക്കുന്നത്. കജോളിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക