പാൻ ഇന്ത്യൻ ചിത്രമായ “അമലയിലെ “ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷത്തിലെത്തുന്നു
മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് നിർമ്മിക്കുന്നത്. മലയാളത്തിലും തമിഴിലും,തെലുങ്കിലും ഒരുങ്ങുന്ന ഈ ചിത്രം ഒരു സസ്പെൻസ് സൈക്കോ ത്രില്ലർ ആണ്. അമല എന്ന കേന്ദ്ര കഥാപാത്രമായി അനാർക്കലി മരിയ്ക്കാർ ആണ് ഈ ചിത്രത്തിൽ എത്തുന്നത്. ബേസിൽ എന്ന കഥാപാത്രം ആയി ശരത് അപ്പാനിയും അലി അക്ബർ എന്ന അന്വേഷണ ഉദ്ദ്യോഗസ്ഥൻ ആയി ശ്രീകാന്തും എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക