പുഷ്പ സിനിമയിലെ സാമി, സാമി ഇപ്പോഴും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പാട്ടാണ്. ഡാന്‍സ് ഫ്ലോറുകളില്‍ അടക്കം ഇപ്പോഴും സാമി സാമി നിറയാറുണ്ട്. പുഷ്പ സിനിമയിലെ നായിക രശ്മിക മന്ദാന ഏത് വേദിയില്‍ പോയാലും ഈ ഗാനത്തിന് രണ്ട് സ്റ്റെപ്പ് ചെയ്യിക്കുക എന്നത് പതിവാണ്.
അടുത്തിടെ ഇനിയൊരു വേദിയിലും ഈ സ്റ്റെപ്പ് ഇടില്ലെന്ന് വരെ രശ്മിക പറഞ്ഞുവെന്നും വാര്‍ത്ത വന്നു. കഴിഞ്ഞ ഐപിഎല്‍ ഉദ്ഘാടന വേദിയിലും രശ്മിക ‘സാമി സാമി’ അവതരിപ്പിച്ചു.
ഇപ്പോള്‍ ഇതാ വീണ്ടും ഈ ഗാനവും ഡാന്‍സും വൈറലായി. അതും ഒരു നെറ്റ്ഫ്ലിക്സ് സീരിസില്‍. നെവര്‍ ഹാവ് ഐ എവര്‍ എന്ന പരമ്പരയിലാണ് സാമി ഡാന്‍സ്. നടി മൈത്രേയി രാമകൃഷ്ണനാണ് ഒരു എപ്പിസോഡിലെ ആഘോഷ ചടങ്ങില്‍ ഈ ഗാനത്തിന് സ്റ്റെപ്പ് ഇടുന്നത്.
ഈ ക്ലിപ്പ് വൈറലായതിന് പിന്നാലെ ഇതിനെ അഭിനന്ദിച്ച് രശ്മിക തന്നെ രംഗത്ത് എത്തിയിരുന്നു. സ്റ്റണ്ണിംഗ് എന്നാണ് ഈ പെര്‍ഫോമന്‍സിനെ രശ്മിക വിശേഷിപ്പിച്ചത്. അഭിനന്ദനത്തിന് നന്ദി അറിയിച്ച് മൈത്രേയിയും ട്വിറ്ററില്‍ രശ്മികയ്ക്ക് മറുപടി നല്കി.
. @ramakrishnannn .. stunner! you did sooooo gooooooddddd. ❤️ sending you full love ❤️ https://t.co/Rprd5GcSc2
— Rashmika Mandanna (@iamRashmika) June 9, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക