ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾ ഉച്ചകഴിഞ്ഞ് വ്യായാമം ചെയുന്നത് ഗ്ലൂക്കോസ് നിയന്ത്രണത്തിന് പുരോഗതി ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹം കൂടുതലും മുതിർന്നവരെയാണ് ബാധിക്കുന്നത്. ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതോ ഇൻസുലിൻ വേണ്ട രീതിയിൽ ഉപയോഗിക്കാത്തതോ ആയ ഒരു രോഗമാണ് ടെെപ്പ് 2 പ്രമേഹം.
കോശങ്ങളിലേക്ക് ഗ്ലൂക്കോസ് (പഞ്ചസാര) കൊണ്ടുപോകാൻ ഇൻസുലിൻ സഹായിക്കുന്നു. അതിനാൽ, ഇൻസുലിൻ പ്രശ്നമുണ്ടാകുമ്പോൾ രക്തത്തിൽ ഗ്ലൂക്കോസ് അടിഞ്ഞു കൂടുന്നു. ഇതിനെ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നും വിളിക്കുന്നു.
പതിവായി വ്യായാമം ചെയ്യുന്നില്ലെങ്കിൽ ടൈപ്പ് 2 പ്രമേഹത്തിന് ഇരയാകുകയും അത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. പ്രമേഹം ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നു. ടൈപ്പ് 2 പ്രമേഹം ഉള്ളപ്പോൾ ബാക്ടീരിയ, ഫംഗസ് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധർ പറയുന്നു.
പ്രമേഹമുള്ള ആളുകൾക്ക് നാഡീ ക്ഷതം, കാഴ്ച, കേൾവി പ്രശ്നങ്ങൾ, വൃക്കരോഗം, ഹൃദ്രോഗം, അകാല മരണം എന്നിവ ഉൾപ്പെടെയുള്ള സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശാരീരികമായി സജീവമായിരിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരെ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗം പോലുള്ള ഗുരുതരമായ പ്രമേഹ സംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക