മുംബൈ: മഹാരാഷ്ട്രയിൽ ടിപ്പു സുൽത്താൻ സ്മാരകം തകർത്ത് പ്രാദേശിക ഭരണകൂടം. ധൂലെയിലെ ട്രാഫിക് ജങ്ഷനിൽ സ്ഥാപിച്ചിരുന്ന സ്മാരകമാണ് തകർത്തത്.
ധൂലെ സിറ്റി എ.ഐ.എം.ഐ.എം എംഎൽഎ ഫാറൂഖ് ഷാ അൻവറാണ് വഡ്ജായി റോഡ് ജങ്ഷനിൽ സ്മാരകം നിർമിച്ചത്. വെള്ളിയാഴ്ച നഗരസഭയുടെ നേതൃത്വത്തിൽ പൊലീസ് സാന്നിധ്യത്തിലാണ് സ്മാരകം പൊളിച്ചത്.
‘എംഎൽഎയോട് തന്നെ ഇത് നീക്കം ചെയ്യാൻ പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് ജില്ലാ കലക്ടറും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്മാരകം പൊളിക്കുകയായിരുന്നു’, ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രദേശത്ത് സ്ഥിതിഗതികൾ സമാധാനപരമാണെന്നും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അനധികൃത നിർമാണം എന്നാരോപിച്ചായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക