ഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തിൽ സർക്കാരുമായി ഒത്തുതീർപ്പുണ്ടാക്കിയിട്ടില്ലെന്ന് ബജ്രംഗ് പൂനിയ. ഒത്തുതീർപ്പുണ്ടാക്കിയെന്നുള്ള വാർത്തകൾ വ്യാജമാണെന്നും സർക്കാർ ഉറപ്പ് പാലിച്ചില്ലെങ്കിൽ 15 മുതൽ സമരം വീണ്ടും തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 15ന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സമരം ആരംഭിച്ചതിന് ശേഷം സർക്കാർ ജോലിയിൽ പോകില്ലെന്നും പൂനിയ വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴി മാറ്റിയത് സമ്മർദ്ദം മൂലമാണെന്നും കുടുംബം നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടതായി പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞിരുന്നു.അതിനാലാണ് പെൺകുട്ടി മൊഴി മാറ്റാൻ തീരുമാനമെടുത്തതെന്നും പൂനിയ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക