ഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് ജൂലൈ 4ന് നടക്കും. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ്റേതാണ് തീരുമാനം. ഗുസ്തി താരങ്ങളുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ 45 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് രാജ്യാന്തര ഒളിമ്പിക്സ് അസോസിയേഷൻ നിർദ്ദേശം നൽകിയിരുന്നു.
ബ്രിജ് ഭൂഷണിന്റെ കുടുംബക്കാരിൽ നിന്നോ കൂട്ടാളികളിൽ നിന്നോ ആരും മത്സരിക്കില്ലെന്ന് ഗുസ്തി താരങ്ങൾക്ക് കേന്ദ്രം ഉറപ്പുകൊടുത്തിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത് വനിതയാവണമെന്ന് ഗുസ്തി താരങ്ങൾ ആവശ്യമുന്നയിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രം ഉറപ്പുനൽകിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക