ദക്ഷിണ കൊറിയൻ നടി പാർക്ക് സൂ റ്യൂൻ ( 29 ) കോണിപ്പടിയിൽ നിന്ന് താഴെ വീണ് മരിച്ചതായി റിപ്പോർട്ട്. ഞായറാഴ്ചയായിരുന്നു ഞെട്ടിച്ച അപകടം ഉണ്ടായത്. താരത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
താരത്തിന് മസ്തിഷ്ക മരണം സംഭവിച്ചതായി ആണ് ഡോക്ടർമാർ അറിയിച്ചെന്ന് അധികൃതർ പറഞ്ഞു. ജെജു ഐലൻഡിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനിരിക്കെയായിരുന്നു അപകടം.
അതേസമയം പാർക്കിന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചു. ‘ സ്നോഡ്രോപ്പ് ‘ എന്ന ടെലിവിഷൻ സീരീസിലാണ് പാർക്ക് അവസാനമായി അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക