സൂര്യ ബോളിവുഡിൽ നായകനായി എത്തുന്നതായി റിപ്പോർട്ട്. രാകേഷ് ഓംപ്രകാശ് മെഹ്റയുടെ സംവിധാനത്തിലുള്ള ചിത്രം കർണയിലാണ് സൂര്യ നായകനാകുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
മഹാഭാരതം ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും ഇത്. സൂര്യ കേന്ദ്ര കഥാപാത്രം തന്നെയായിരിക്കും ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം സൂര്യയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അടുത്ത സൂര്യ ചിത്രം ‘കങ്കുവ’ ആണ്. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ‘കങ്കുവ’ എത്തുക.
ദേവി ശ്രീപ്രസാദ് ‘സിംഗത്തിനു’ ശേഷം സൂര്യയുമായി വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. പ്രശസ്ത തെന്നിന്ത്യൻ സിനിമ നിർമാതാവായ ജ്ഞാനവേൽ രാജയുടെ സ്റ്റുഡിയോ ഗ്രീനും വംശി- പ്രമോദിന്റെ യുവി ക്രീയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രം 10 ഭാഷകളിലും 3Dയിലും റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക