കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം…
ഒന്ന്…
സോയ മില്‍ക്ക് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന കൊഴുപ്പുള്ള പാലുത്പന്നങ്ങള്‍ക്ക് പകരം സോയ മില്‍ക്ക് തിരഞ്ഞെടുക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
രണ്ട്…
ഓട്മീല്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് സഹായിക്കുന്നത്. ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനൊപ്പം നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടും. പാകം ചെയ്യാത്ത ഓട്സ് ഇട്ട വെള്ളം ആണ് ഓട്മീല്‍ വെള്ളം. ഓട്സിന്റെ എല്ലാ ഗുണങ്ങളും ഈ വെള്ളത്തില്‍ ചേരും. ഇതിനായി തലേന്ന് രാത്രി വെള്ളത്തില്‍ ഓട്സ് ചേര്‍ക്കുകയാണ് ചെയ്യേണ്ടത്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവയ്ക്കാം. രാവിലെ ഇവ ബ്ലന്ററില്‍ ഒന്ന് അടിച്ചെടുക്കാം. വേണമെങ്കില്‍ പഞ്ചസാരയോ, കറുവാപ്പട്ടയോ ചേര്‍ത്ത് കുടിക്കാം.
മൂന്ന്…
ഗ്രീന്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കറ്റേചിന്‍ എന്ന ആന്റി ഓക്സിഡന്റുകള്‍ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും.
നാല്…
തക്കാളി ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കും.
അഞ്ച്…
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ എല്ലാം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ ഇവയുടെ ജ്യൂസുകള്‍ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക