മലപ്പുറത്തുനിന്നുള്ള ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കൊട്ടിയൂർ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറത്തുനിന്നുള്ള സംഘമാണ് ബസ്സിൽ ഉണ്ടായിരുന്നത്.
ഇന്ന് രാവിലെ 9:45 ഓടെ കൂത്തുപറമ്പ് പാക്കിസ്ഥാൻ പീടിക എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ബസ്സിൽനിന്ന് യാത്രക്കാരെ പുറത്തെടുക്കുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തു. ഇടിയുടെ ശക്തിയിൽ ബസ്സിന്റെ മുൻഭാഗം പാടെ തകർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക