പല്ലിലെ മഞ്ഞനിറം ഒരുപാട് ആളുകൾ നേരിടുന്ന വളരെ വലിയ ഒരു പ്രശ്നമാണ്. ഇതിനുള്ള വളരെ നല്ല ഒരു ടിപ്പാണ് ഇനി പറയുന്നത്. ഇതിനായി ഒരു പാത്രത്തിലേക്ക് കാൽ ടീസ്പൂൺ ഗ്രാമ്പൂവിന്റെ പൊടി എടുക്കുക. ഗ്രാമ്പൂ മോണ രോഗങ്ങൾക്ക് വളരെ നല്ലതാണ്. ശേഷം ഇതിലേക്ക് കുറച്ച് നാരങ്ങനീര് പിഴിഞ്ഞൊഴിക്കുക. ഒരു നാരങ്ങയുടെ നീര് മുഴുവനും വേണ്ട. നാരങ്ങയുടെ കുരു വീണാൽ എടുത്തുമാറ്റാൻ മറക്കരുത്.
അടുത്തത് ഇതിലേക്ക് വേണ്ടത് നമ്മൾ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് ആണ്. ഏത് ബ്രാൻഡ് വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം. നമ്മൾ ബ്രഷ് ചെയ്യുന്ന സമയത്ത് എടുക്കുന്ന അത്രയും തന്നെ ചേർത്തു കൊടുക്കുക. ഇനി ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് ഉപയോഗിച്ച് നമുക്ക് ഇനി ബ്രഷ് ചെയ്യാവുന്നതാണ്. പല്ലിലെ മഞ്ഞനിറം ഒഴിവാക്കാൻ വിഷമിക്കുന്നവർക്ക് വളരെ നല്ലൊരു ഉപാധിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക