അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ചിത്രത്തിൽ ഷാരൂഖ് ഖാൻ നായകനാകുമ്പോൾ വില്ലനായി എത്തുന്നത് തമിഴും മലയാളവും കടന്ന് വിജയ് സേതുപതിയാണ്. വിജയ് സേതുപതിയുടെ ബോളിവുഡ് ചുവടുവെപ്പ് കൂടിയാണ് ചിത്രം. ഇപ്പോഴിതാ തങ്ങളുടെ വില്ലനെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ.
ട്വിറ്ററിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഷാരൂഖ് ഖാൻ പ്രതികരിച്ചത്. “ഞങ്ങളുടെ ജവാൻ വില്ലനെ കുറിച്ച് പറയൂ എസ്ആർകെ” എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി “വിജയ് സേതുപതി അടിപൊളിയാണ്, ഏറെ പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ്. ജവാനിൽ അദ്ദേഹം വളരെ കൂളാണ്” എന്ന് ഷാരൂഖ് പറഞ്ഞു. ജവാൻ റെഡിയല്ലേ എന്ന മറ്റൊരു ആരാധകന്റെ ചോദ്യത്തിന് റിലീസിനായി എല്ലാം സെറ്റാണ് എന്നും ഷാരൂഖ് മറുപടി നൽകി.
നേരത്തെ ജവാന്റെ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് വിജയ് സേതുപതിയും രംഗത്തെത്തിയിരുന്നു. നയൻതാരയാണ് ജവാനിലെ നായിക.ഹിന്ദിക്ക് പുറമെ തെലുങ്ക്,തമിഴ്,മലയാളം, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്. ചിത്രത്തിൽ ഷാരൂഖ് ഇരട്ട വേഷത്തിലാകും എത്തുകയെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക