കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ നല്കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് മഹാരാജാസ് കോളേജിന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. കഴിഞ്ഞ ആറാം തീയതിയിലെ ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് നല്കിയ നോട്ടീസിലെ ആവശ്യം.
ആര്‍ഷോയുടെ ഗൂഢാലോചന പരാതിയില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ നേരിട്ട് കണ്ടാണ് നോട്ടീസ് നല്‍കിയത്.
കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉള്‍പ്പെട്ട ഭാഗത്തെ സിസിടിവി ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരീക്ഷാഫലത്തില്‍ കൃത്രിമം നടത്തിയെന്നാരോപിച്ച് ആര്‍ഷോ നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക