അടുത്ത ലോകകപ്പിൽ കളിക്കില്ല എന്ന കാര്യം സ്ഥിരീകരിച്ച് അർജൻ്റീനൻ സൂപ്പർ താരം ലയണൽ മെസി. 2026 ൽ കളിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, “ഇല്ലെന്ന് ഞാൻ കരുതുന്നു,” എന്നായിരുന്നു മെസ്സി മറുപടി നൽകിയത്.
ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നുവെന്നും ലോകകിരീടം നേടിയത് തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണെന്നും മെസി പറഞ്ഞു. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ മെസി തന്റെ കരിയറിലെ ആദ്യ ലോകകപ്പ് കിരീടം അർജൻറീനൻ പടയ്ക്കൊപ്പം സ്വന്തമാക്കിയിരുന്നു.
“ഇത് എന്റെ അവസാന ലോകകപ്പായിരുന്നു, കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്ന് ഞാൻ കാണും, ഞാൻ അടുത്ത ലോകകപ്പിലേക്ക് പോകില്ല,” മെസി പറഞ്ഞു
2026 ലെ മത്സരം കാണാൻ “അവിടെ ഉണ്ടായിരിക്കാൻ” ആഗ്രഹിക്കുന്നുവെന്നും എന്നാൽ താൻ ടൂർണമെൻ്റിൽ പങ്കെടുക്കാൻ പോകുന്നില്ലെന്നും മെസ്സി വ്യക്തമാക്കി.
പാരീസ് സെന്റ് ജെർമെയ്നുമായുള്ള (പി എസ് ജി ) കരാർ ഈ മാസംജൂൺ 30-ന് അവസാനിക്കാനിരിക്കെ മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമി സിഎഫിൽ ചേരാനുള്ള തന്റെ തീരുമാനം മെസി കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക