മാധ്യമപ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന “അനക്ക് എന്തിന്റെ കേടാ” എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ബിഎംസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്.
ഇതുവരെ ഒരു മലയാള സിനിമയും പറഞ്ഞിട്ടില്ലാത്ത പ്രമേയമാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തോടൊപ്പം തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് നിർമ്മാതാവ് ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ജയൻ വിസ്മയ തയ്യാറാക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ വിനീത് ശ്രീനിവാസനാണ് പുറത്തിറക്കിയത്.വിനോദ് വൈശാലി എഴുതിയ ചിത്രത്തിലെ ഗാനങ്ങൾ പണ്ഡിറ്റ് രമേശൻ നായർ സംഗീത സംവിധാനം നിർവഹിച്ച് വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്.
അഖിൽ പ്രഭാകർ, സ്നേഹ അജിത്, സുധീർ കരമന, സായികുമാർ, മധുപാൽ, ബിന്ദു പണിക്കർ, വീണ വിജയകുമാർ, ശിവജി ഗുരുവായൂർ, കൈലാഷ് തുടങ്ങി നീണ്ട നിര തന്നെ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ അനുറാമും അതിഥി വേഷത്തിൽ എത്തുന്നു. ചായഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മകൻ ഗൗതം ലെനിൻ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക