യുട്യൂബ് വീഡിയോകളിൽ നിന്ന് വരുമാനം നേടാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം. ഇനിമുതൽ മോണിറ്റൈസേഷൻ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ 500 സബ്സ്ക്രൈബ്ഴ്സ്, 90 ദിവസത്തിനുള്ളിൽ കുറഞ്ഞത് മൂന്ന് അപ് ലോഡുകൾ, ഒരു വർഷത്തിനുള്ളിൽ 3000 വാച്ച് അവറുകൾ അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർട്സ് വ്യൂ എന്നിവ മതി.
നിലവിൽ 1000 സബ്സ്ക്രൈബേഴ്സ്, ഒരു വർഷത്തുനുള്ളിൽ 4000 വാച്ച് അവേർസ് അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ ഒരു കോടി ഷോർട്സ് വ്യൂ എന്നിവയായിരുന്നു മാനദണ്ഡങ്ങൾ.
ഇപ്പോൾ അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ അവതരിപ്പിച്ച ഈ മാറ്റങ്ങൾ വൈകാതെ ഇന്ത്യയിലും പ്രാവർത്തികമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക