കണ്ണൂർ: ഉത്തരമലബാറിലെ കളിയാട്ടക്കാലത്തിന് സമാപനം കുറിച്ച് കണ്ണൂർ ജില്ലയിലെ വളപട്ടണം കളരിവാതുക്കലിൽ ഭഗവതിയുടെ തിരുമുടി ഉയർന്നു.
ചൊവ്വാഴ്ച വൈകിട്ട് 4.50 ഓടെയാണ് ഭഗവതിയുടെ തിരുമുടി ഉയർന്നത്. മൂത്താനിശേരി ബാബു പെരുവണ്ണാനായിരുന്നു ഭഗവതിയുടെ കോലക്കാരൻ.
രാവിലെ നിറച്ച കലശത്തട്ടിൽനിന്ന് പൂക്കൾ ഭക്തർക്കിടയിൽ വാരി വിതറിയതോടെ ചടങ്ങുകൾ സമാപിച്ചു. ഉത്തരമലബാറിലെ കാവുകളിലെ ഈ വർഷത്തെ കളിയാട്ടങ്ങൾക്ക് ഇതോടെ സമാപനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക