പാരിസ്: ഫ്രാൻസിൽ നിന്ന് ലയണൽ മെസിക്ക് അർഹമായ ബഹുമാനം ലഭിച്ചില്ലെന്ന് കിലിയൻ എംബപ്പെ. മെസി പി.എസ്.ജി വിട്ടതിന് പിന്നാലെയായിരുന്നു എംബാപ്പയുടെ പ്രതികരണം. അതേസമയം എംബാപ്പെയും പിഎസ്ജി വിടാനൊരുങ്ങുന്നതായണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
‘നമ്മള് സംസാരിക്കുന്നത് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെക്കുറിച്ചാണ്. മെസ്സിയെപ്പോലൊരാള്‍ വിട്ടുപോകുന്നത് ഒരിക്കലും സന്തോഷകരമായ വാര്‍ത്തയല്ല. വ്യക്തിപരമായി, എന്തുകൊണ്ടാണ് അദ്ദേഹം പോയതില്‍ ഇത്രയധികം ആളുകള്‍ ആശ്വസിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നമ്മള് സംസാരിക്കുന്നത് മെസ്സിയെ കുറിച്ചാണ്. അദ്ദേഹത്തിന് ബഹുമാനം കിട്ടേണ്ടതുണ്ട്. എന്നാല്‍ ഫ്രാന്‍സില്‍ നിന്ന് അദ്ദേഹത്തിന് അര്‍ഹമായ ബഹുമാനം ലഭിച്ചില്ല. ഇത് മോശം കാര്യമാണ്. പക്ഷേ അങ്ങനെയാണ് സംഭവിച്ചത്’ എംബാപ്പെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക