ടി പി ചന്ദ്രശേഖരൻ കേസ് പ്രതി ടി കെ രജീഷിനെ കണ്ണൂര്‍ സെൻട്രൽ ജയിലിലെത്തി കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട് .
ബംഗളൂരുവിൽ നിന്ന് രജീഷിന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിച്ചെന്ന കേസിലാണ് നടപടി. ബംഗളൂരുവിൽ നിന്നെത്തിയ പൊലീസ് സംഘമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രജീഷിനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം കർണാടക പൊലീസ് നടത്തിയ പരിശോധനയിൽ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് മലയാളികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂർ ജയിലിൽ കഴിയുന്ന ടി കെ രജീഷിന്റെ നിർദേശ പ്രകാരമാണ് കേരളത്തിലേക്ക് തോക്ക് കൊണ്ട് പോകുന്നതെന്ന് സൂചനയുണ്ടായതായി അന്വേഷണ സംഘം പറയുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക