മന്ത്രി പങ്കെടുത്ത ചടങ്ങിന് എത്താത്തതിന് കുടുംബശ്രീ അംഗങ്ങൾക്ക് പിഴയിട്ട് സി ഡി എസ് ഭാരവാഹികൾ. പുനലൂർ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിന് കായിക മന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്തിരുന്നു. ഈ ചടങ്ങിന് കുടുംബശ്രീ അംഗങ്ങളുടെ എണ്ണം കുറഞ്ഞുപോയി എന്നത് സിഡിഎസ് ഭാരവാഹികളെ ചൊടിപ്പിച്ചതാണ് പിഴയൊടുക്കാൻ നിർദ്ദേശിക്കാൻ കാരണമാക്കിയത്.
സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾ 100 രൂപ പിഴയായി നൽകണമെന്നാണ് സിഡിഎസ് ഭാരവാഹികൾ നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് മുൻ കൗൺസിലർ സരോജ ദേവി, മുൻസിപ്പൽ സിഡിഎസ് വൈസ് ചെയർപേഴ്സൺ ഗീതാ ബാബു എന്നിവരുടെ ശബ്ദ സന്ദേശം പുറത്തുവന്നു. എന്നാൽ സിഡിഎസ് ഭാരവാഹികൾ ഈ വാർത്ത നിഷേധിച്ചു. ഇതിനുമുമ്പ് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന ചടങ്ങിൽ വന്നില്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്ന് വാർഡ് മെമ്പർ കുടുംബശ്രീ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയതിന്റെ സന്ദേശവും പുറത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക