നടന് ഉണ്ണി മുകുന്ദൻ സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ഹൈക്കോടതി തുടർനടപടികൾ സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
അതേസമയം പരാതി നൽകിയ യുവതിയുമായി കേസ് ഒത്തുതീർപ്പാക്കിയെന്ന് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ അറിയിച്ചതിനെതുടർന്നാണ് കോടതി കേസിലെ നടപടികൾക്ക് സ്റ്റേ നല്കിയത്. കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി ഹൈക്കോടതി മെയ് 23ന് തള്ളിയിരുന്നു.
കേസിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക