പല മാര്‍ഗങ്ങളിലൂടെയാണ് ആളുകള്‍ ടെന്‍ഷനെ മറികടക്കാന്‍ ശ്രമിക്കുന്നത്. നല്ല ഉറക്കം, വ്യായാമം, ഭക്ഷണം തുടങ്ങീ പലതും നമ്മുടെ ടെന്‍ഷനെ നിയന്ത്രിക്കാന്‍ സഹായിക്കും. പൊതുവെ പച്ചക്കറികളും പഴങ്ങളും ആരോഗ്യത്തിന് നല്ലതാണെന്നാണ് പറയാറ്.
ചില പച്ചക്കറികളില്‍ ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട് . ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറച്ചാലും സോഡിയം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് പലപ്പോഴും രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമായേക്കും. അതുകൊണ്ട് തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ചില പച്ചക്കറികള്‍ ഒഴിവാക്കുന്നതാണ് നല്ലത്…അവയില്‍ ചിലതാണ് താഴെ പറയുന്നത്.
ചീര
ആരോഗ്യത്തിന് ഏറ്റവും നല്ലതായി കണക്കാക്കുന്ന ഇല വര്‍ഗമാണ് ചീര. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ചീര അത്ര നല്ലതല്ല. ഇതില്‍ ഉയര്‍ന്ന സോഡിയം അടങ്ങിയിട്ടുണ്ട്. ചീരകളില്‍ തന്നെ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ പാലക് ചീര രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ മികച്ചതാണ്. വൈറ്റമിന്‍ എ, കെ, ബി, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പാലക് ചീര. പക്ഷെ ചീര അമിതമായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല.
കശുവണ്ടി
ധാരാളം കലോറിയും കൊഴുപ്പും അടങ്ങിയ ഒരു ഭക്ഷണ പദാര്‍ത്ഥമാണ് കശുവണ്ടിപ്പരിപ്പ്. അതിനാല്‍ അമിത രക്തസമ്മര്‍ദ്ദമുള്ളവരും അമിതവണ്ണമുള്ളവരും ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവരും കശുവണ്ടി അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ഉലുവ ഇലകൾ
ഉയർന്ന സോഡിയം അടങ്ങിയിട്ടുള്ളതിനാൽ ഹൈപ്പർടെൻഷൻ ഉള്ളവർ ഇലക്കറി കൂടിയായ ഉലുവ ഇലകൾ ഒഴിവാക്കണം.
ലെറ്റൂസ്
പലപ്പോഴും സാലഡായി കഴിക്കുന്ന ലെറ്റൂസിൽ ചീരയുടെ അതേ അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്, അതിനാൽ ഹൈപ്പർടെൻഷൻ പ്രശ്നങ്ങളുള്ള ആളുകൾ അത് കഴിക്കരുത്. എന്നിരുന്നാലും, ഇത് മറ്റ് ഉയർന്ന പൊട്ടാസ്യം ഭക്ഷണത്തോടൊപ്പം ചെറിയ അളവിൽ കഴിക്കാം.
ശരിയായ ജീവിതശൈലിയിലൂടെ നിയന്ത്രിക്കാവുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍്ദ്ദവും ടെന്‍ഷനുമെല്ലാം. എന്നാല്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഇത്തരക്കാര്‍ക്ക് പ്രായത്തേക്കാള്‍ കൂടുതലായി മുടി നരയ്ക്കുന്നു, ശരീരത്തില്‍ ചുളിവുകള്‍ വീഴുന്നു, ചര്‍മം അയയുന്നു. മുടി കൊഴിയാന്‍ ഇടയാക്കുന്നു. നെഞ്ചെരിച്ചില്‍, അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഇവരില്‍ ദഹന പ്രശ്നങ്ങളുണ്ടാകുന്നു. ദഹിച്ച ഫുഡ് ആസിഡുമായി ചേര്‍ന്ന് നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നീ അവസ്ഥകളുണ്ടാകും. അള്‍സര്‍ പോലുള്ള അവസ്ഥകള്‍, മലബന്ധം പോലുളള അവസ്ഥകള്‍, പൈല്‍സ് പോലുള്ളവ ഉണ്ടാകും. ചിലരില്‍ ടെന്‍ഷന്‍ വന്നാല്‍ ടോയ്ലറ്റില് പോകാന്‍ തോന്നും. ഇതെല്ലാം കുടല് പ്രവര്‍ത്തനങ്ങള്‍ ബാധിയ്ക്കപ്പെടുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക