കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി പാല് ഉല്പന്നങ്ങള് കേരളത്തില്‍ വില്പന തുടങ്ങി. മിൽമയേക്കാൾ ഏഴ് രൂപയോളം കുറച്ചാണ് നന്ദിനി പാൽ കേരളത്തിൽ വിൽക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്ലെറ്റുകളിൽ നന്ദിനി പാൽ എത്തിത്തുടങ്ങിയതോടെ വിൽപനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മിൽമ.
നന്ദിനി പാൽ സംസ്ഥാനത്ത് വിൽക്കുന്നതിനെതിരെ മിൽമ രംഗത്തെത്തിയിട്ടുണ്ട്. പാൽ ഒഴികെയുള്ള ഉത്പന്നങ്ങൾ കേരളത്തിൽ വിൽക്കുന്നത് മിൽമ എതിർക്കില്ല. എന്നാൽ ക്ഷീരകർഷകർക്ക് ദോഷമാകുന്നതിൽ നിന്ന് നന്ദിനി പിൻമാറണമെന്നാണ് മിൽമയുടെ ആവശ്യം. മിൽമയുടെ എതിർപ്പ് വകവയ്ക്കാതെയാണ് നന്ദിനി പാലിന്റെ ഔട്ട്ലെറ്റുകൾ സംസ്ഥാനത്ത് തുറന്നത്.
മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും തിരൂരിലും എറണാകുളം ജില്ലയിലെ കൊച്ചിയിലും പത്തനംതിട്ട ജില്ലയിലെ പന്തളത്തുമാണ് നന്ദിനി ഔട്ട്ലെറ്റുകള് തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക