രാമസിംഹൻ എന്ന അബൂബക്കർ (അലി അക്ബർ) ബി ജെ പി വിട്ടെന്ന വാർത്തകൾ പുറത്തുവന്നത്.
ഇതിന് പിന്നാലെ രാമസിംഹൻ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പങ്കുവച്ച് ‘ഇദ്ദേഹത്തെ വിട്ടുള്ള കളിയില്ല..അങ്ങിനെ ആരും ധരിക്കയും വേണ്ട..’ എന്നാണ് രാമസിംഹൻ കുറിച്ചത്.
പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഈ ഭൂരിഭാഗം കമന്റുകള്‍ക്കും സംവിധായകന് മറുപടിയും നല്‍കിയിട്ടുണ്ട്. സ്വതന്ത്ര അഭിപ്രായങ്ങൾക്ക് പാർട്ടിയിൽ സ്ഥാനം ഇല്ലാത്തതിനാലാണ് ബി ജെ പി വിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക