മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ നാളെ കോടതി വിധി പറയും. പുരാവസ്തു തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയാണ് മോൻസൺ മാവുങ്കൽ. 2019 ൽ തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടിൽ വച്ച് വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചു എന്ന പരാതിയിൽ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. കലൂരിലെ വീട്ടിലും പിന്നീട് കൊച്ചിയിലെ മറ്റൊരു വീട്ടിൽ വച്ച് പീഡനം ഉണ്ടായി.
2021ൽ പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ അറസ്റ്റിലായ ശേഷം പെൺകുട്ടിയുടെ അമ്മ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. മോൻസനെ ഭയന്നിട്ടാണ് ഇത്രയും കാലം പരാതി നൽകാതിരുന്നത് എന്നും പെൺകുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞിരുന്നു. എറണാകുളം പോക്സോ കോടതിയാണ് കേസിൽ വിധി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക