ഹൈദരാബാദ്: ആദിപുരുഷ് സിനിമ കാണാൻ ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്നുവെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം. ഹൈദരാബാദില്‍ ‘ആദിപുരുഷ്’ സിനിമയുടെ അതിരാവിലെ നടന്ന പ്രദര്‍ശനത്തിനിടെയാണ് സംഭവം.
കാർത്തിക് നാഗ എന്ന ആളുടെ ട്വിറ്ററിലൂടെയാണ് ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്. ഹൈദരാബാദിലെ ബ്രഹ്മാരംഭ തിയറ്ററില്‍ അതിരാവിലെ നടന്ന ഫാൻസ് ഷോയ്ക്കിടെയാണ് മദർനമുണ്ടായതെന്ന് കാർത്തിക്കിന്റെ ട്വീറ്റില്‍ പറയുന്നു.
അതേ സമയം, തന്നെ ‘ആദിപുരുഷ്’ പ്രദർശിപ്പിക്കുന്ന തിയറ്ററിൽ കുരങ്ങൻ എത്തിയ വീഡിയോയും വൈറലാകുന്നുണ്ട്. സോഷ്യൽമീഡിയയിൽ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക